ചൊവ്വാഴ്ച, മാർച്ച് 27, 2007

ക്ലാസ് മേറ്റ്സ്

"ഡാ നമുക്ക്‌ ലിസിയുടെ വീട്‌ വരെ പോയിട്ട്‌ വരാം"

"എന്തിനാ?"

"എനിക്ക്‌ ഹോട്ടലില്‍ നിന്ന് കഴിച്ച്‌ മടുത്തു. അവിടെ ചെന്നാ നല്ലത്‌ വല്ലതും തിന്നാന്‍ കിട്ടും, നീ വാ എനിക്ക്‌ വിശക്കുന്നു"

"വൈകിട്ടായല്ലോ ഇന്ന് വേണോ?"

"അവളോട്‌ ഡിന്നറുണ്ടാക്കി തരാന്‍ പറയാം"

"അവള്‍ ആദ്യം നീ കാറു വാങ്ങിയതിന്റെ ചെലവ്‌ ചോദിക്കും, പിന്നെയേ ഡിന്നര്‍ തരൂ"

"വല്ല സ്വീറ്റും വാങ്ങി കൊടുക്കാമടേ, ഒരാളല്ലേ.."

"ഇപ്പൊ ഒരു പുതിയ റൂം മേറ്റും ഉണ്ട്‌ അവിടെ"

"നീ പരിചയപ്പെട്ടോ??"

"ഒരു ദിവസം കണ്ടു, പാവം ഒരു കുട്ടി"

"ശരി അവളേം പരിചയപ്പെടാം നീ വാ..."


........
........

"എങ്ങനെയുണ്ട്‌ അവളുടെ പുതിയ റൂം മേറ്റ്‌?"

"ഡാ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു, നല്ല പെരുമാറ്റം, ഒരു ഇത്തിരി നിറം കൂടെ ഉണ്ടാരുന്നേല്‍ ഞാന്‍ പ്രൊപ്പോസ്‌ ചെയ്തേനെ"

"നിറം ഒക്കെ അത്രേം നോക്കണോ?!"

"എന്റെ ഈ വൈറ്റിന്റെ ലൈറ്റ്‌ ഷേഡുമായി അവളുടെ നിറം ചേരില്ല "

"നിന്റെ ഒരു $#&* എന്നെ കൊണ്ട്‌ അധികം പറയിപ്പിക്കേണ്ട""

........
........

"ഡേയ്‌ ആകെ പ്രശ്നമായി, ലവള്‍ക്കെന്നോട്‌ പ്രേമമാണെന്ന് തോന്നുന്നു"

"?!!"

"ലവള്‍ ഇന്നെനിക്കൊരു മെയില്‍ അയച്ചു.. "

"അതിന്‌"

"അല്ല ഒരു കവിതയാ അയച്ചിരിക്കുന്നത്‌, അവളെ എനിക്ക്‌ കെട്ടാനിഷ്ടമല്ല എന്ന് എങ്ങനാ ഇപ്പോ ഒന്ന് പോയി പറയുന്നേ"

"അവള്‍ എനിക്കും പല കവിതയും ഫോര്‍വേഡ്‌ ചെയ്യാറുണ്ട്‌, അതോര്‍ത്ത്‌ നീ വെഷമിക്കേണ്ട"

"അതല്ല ഈ കവിത അത്ര ശരിയല്ല"

"ന്നു വെച്ചാല്‍??"

"അതിപ്പോ നിന്നോട്‌ പറയാന്‍ പറ്റില്ല"

"ക്ലൂവെങ്കിലും"

"എന്റെ ഖല്‍ബിലെ എന്നായിരുന്നു തുടക്കം"

"വെണ്ണിലാവ്‌ നീ എന്നല്ലേ ബാക്കി"

"!!!"

"അതിപ്പോഴിറങ്ങിയ 'ക്ലാസ്‌ മേറ്റ്‌സ്‌' എന്ന പടത്തിലെ പാട്ടാണെടാ മണ്ടാ.. അതെല്ലാര്‍ക്കും അവള്‍ ഫോര്‍വേഡ്‌ ചെയ്തിരുന്നു, പരിചയപ്പെട്ട്‌ കഴിഞ്ഞ്‌ ഇപ്പൊ നിനക്കും എടുത്ത്‌ അയച്ച്‌ തന്നതാ.. "

".... "

ശുഭം

6 അഭിപ്രായങ്ങൾ:

കല്യാണി പറഞ്ഞു...

ആ വൈറ്റിന്റെ ലൈറ്റ് ഷേഡ് എങ്ങനെയിരിക്കും :‌-)

ലിസി...ഉം...വല്ല നല്ല പേരും ഇട്ടൂടായിരുന്നോ :-(

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഉം...ഉം..നടക്കെട്ടെ..നടക്കെട്ടെ..

സു | Su പറഞ്ഞു...

അയ്യേ...കുഞ്ഞന്‍സ്, ആ പാട്ട് കേട്ടില്ല അല്ലേ മുമ്പ്. എന്തായാലും ഇത്രേം നല്ലൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നത് നന്നായി. ഹിഹിഹി.

നല്ല തമാശ ആയിട്ടുണ്ട് കുഞ്ഞന്‍സേ.

Kiranz..!! പറഞ്ഞു...

പാവം കുഞ്ഞന്‍സ്..ഇത്തരം സാഹചര്യങ്ങളില്‍ നുണയൂ.ഡബിള്‍മിന്റ്ഗം..:)

കാലാകാലങ്ങളില്‍ ഇറങ്ങുന്ന സിനിമയും പാട്ടുകളും അറിഞ്ഞിരുന്നിലെങ്കില്‍ ഇങ്ങനൊരു രക്തസാക്ഷിയാകേണ്ടി വരൂട്ടോ കുഞ്ഞാ :)

Unknown പറഞ്ഞു...

അയ്യോ ഇത് കൈ വിട്ടു പോയി, ഞാനേതാ ലവനേതാ എന്നു പറയാന്‍ വിട്ടു പോയി :(

കല്യാണി :) ലവനോട് തന്നെ ചോദിക്കണം .. പിന്നെ ലിസിക്ക് എന്താ കുഴപ്പം ??

അരീക്കോടന്‍ :)

സു :) ഞാനായിരുന്നു സു ആ നല്ല കൂട്ടുകാരന്‍ :) മറ്റേത് നമ്മുടെ ജോസായിരുന്നു :)

കിരണ്‍സ് :) സ്വാഗതം... ഇത് എനിക്ക് പറ്റിയ പറ്റല്ലാ കേട്ടൊ ..

bodhappayi പറഞ്ഞു...

അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞപൂക്കള്‍... :) വരികള്‍ സംഘടിപ്പിച്ചു സുഹൃത്തിനോടു തിരിച്ചയക്കാര്‍ പറഡേ... :)