ശനിയാഴ്‌ച, മാർച്ച് 18, 2006

ജോസ്‌

ജോസ്‌ എന്റെ സഹപാഠിയും സഹമുറിയനും ആണ്‌. ജോസിന്റെ ജീവിതാഭിലാഷം അടുത്ത ഒരു ഐന്‍സ്റ്റീന്‍ ആകണമെന്നാണ്‌. ജോസ്‌ ഒരിക്കല്‍ ഇന്ത്യന്‍ റെയില്‍ വേ എങ്ങനെ നന്നാക്കാം എന്ന് കൂലങ്കഷമായി ചിന്തിച്ചതിന്റെ ഫലങ്ങള്‍

1. ഇന്ത്യന്‍ റെയില്‍ വേ ഒരുപാട്‌ പണം പാത ഇരട്ടിപ്പിക്കലിന്‌ വേണ്ടി ചിലവാക്കുന്നു.. അതൊഴിവാക്കാന്‍ എല്ലാ ട്രെയിന്റെയും മുകളില്‍ ഒരു പാളം ഇടുക. എതിരേ വരുന്ന ട്രെയിനുകള്‍ അതിന്റെ മുകളിലൂടെ പോകുക.

2. എല്ലാ ഇടത്തും പ്ലാറ്റ്‌ ഫോം കെട്ടുന്ന ചിലവ്‌ ഒഴിവാക്കാന്‍ പ്ലാറ്റ്‌ ഫോം ട്രെയിനില്‍ ഒട്ടിച്ച്‌ വയ്ക്കുക.

3. ആളുകള്‍ ട്രെയിനില്‍ കയറാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ ഓടുന്ന പ്ലാറ്റ്‌ ഫോം ഉണ്ടാക്കുക..

14 അഭിപ്രായങ്ങൾ:

Visala Manaskan പറഞ്ഞു...

ഹഹഹ. അപ്പോ ജോസ് ചില്ലറക്കാരനല്ല! അടിപൊളി.

ബൂലോകത്തേക്ക് വിശാലമായ വെല്‍ക്കം കുഞ്ഞൂ കുഞ്ഞാ. അലക്കലുകള്‍ പ്രതീക്ഷിച്ചും കൊണ്ട്...

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

കുഞ്ഞന് സ്വാഗതം.

Kalesh Kumar പറഞ്ഞു...

കുഞ്ഞാ, ജോസ് ആള് മോസക്കാരനല്ലല്ലോ?
ജോസിന്റെ ബാക്കി കഥകള്‍ കൂടെ കേള്‍പ്പിക്കൂ ഞങ്ങളെയൊക്കെ!

അടിപൊളി!

Unknown പറഞ്ഞു...

കലേഷ്‌, സാക്ഷി,വിശാലമനസ്കന്‍ പിന്നെ വായിച്ച എല്ലാവര്‍ക്കും നന്ദി
സസ്നേഹം
കുഞ്ഞന്‍സ്‌

വാല്‍കഷ്ണം: ജോസ്‌ ഈ അടുത്ത കാലത്തായി ഒരു പെണ്ണ്‌ കെട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഈ ബ്ലോഗ്‌ എഴുതിയ അതേ സമയത്ത്‌ ജോസ്‌ അങ്ങ്‌ ദൂരെ എറണാകുളത്ത്‌ ഒരു പെണ്ണ്‌ കാണലിന്റെ തിരക്കിലായിരുന്നു. ആ കല്യാണം ഉറച്ചു. (ചുമ്മാ ഒരു coincidence)

സു | Su പറഞ്ഞു...

ആ പെണ്ണ് ജോസിന്റെ ബുദ്ധിയെപ്പറ്റി അറിഞ്ഞിട്ടുണ്ടാവില്ല;)

aneel kumar പറഞ്ഞു...

വേറിട്ട കാഴ്ചയായി ജോസിന്റെ ‘മൂത്ത’ചേട്ടനെ ഒരിക്കല്‍ കണ്ടിട്ടുണ്ട്.

nalan::നളന്‍ പറഞ്ഞു...

"ജോസ്‌ അങ്ങ്‌ ദൂരെ എറണാകുളത്ത്‌ ഒരു പെണ്ണ്‌ കാണലിന്റെ തിരക്കിലായിരുന്നു."
എറണാകുളത്തെ അങ്ങോട്ടെടുക്കാമായിരുന്നു, വെറുതേ ഒരു യാത്ര! ട്രയിനിലായിരുന്നോ യാത്ര?..

അജ്ഞാതന്‍ പറഞ്ഞു...

ജോസിനു പെണ്ണു കണ്ടപ്പൊ ഒരു പ്രാര്‍ഥനെ ഉണ്ടാരുന്നോളു. (സുവിനെ പോലെ) മുഴുവന്‍ ടൈം ഇന്റര്‍നെറ്റ്റ്റില്‍ കയറി ഇരിക്കുന്ന ഒരു അണ്‍ രൊമാന്റിക്കായ പെണ്ണിനെ കിട്ടല്ലെ എന്നു...:-)

അജ്ഞാതന്‍ പറഞ്ഞു...

കുഞ്ഞാ നിനക്കുള്ളതു ഞാന്‍ വീട്ടി വന്നിട്ടു തരാം

അജ്ഞാതന്‍ പറഞ്ഞു...

അപ്പോള്‍ അതുല്യയുടെ കഥാപാത്രങ്ങളും (ജോസ്) സൂവിനെതിരെത്തിരിഞ്ഞോ..

വല്ല ത്വയിരം ഇണ്ട്രാ ഇവിടെ! :)

സു | Su പറഞ്ഞു...

ജോസ്,
സു എന്നു പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണെങ്കില്‍

1) എന്റെ വീട്ടില്‍ ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച്, ഞാന്‍ ചിലപ്പോള്‍ 24 അല്ല 48 മണിക്കൂര്‍ നെറ്റിലും നോക്കി ഇരുന്നെന്നു വരും. അത് ജോസിനെ യാതൊരു തരത്തിലും ബാധിക്കാത്തിടത്തോളം ഇത്തരം ചിന്തകള്‍ ആവശ്യമില്ല.

2) ഞാന്‍ റൊമാന്റിക്കാണോ അണ്‍‌റൊമാന്റിക് ആണോ എന്നു നീ തീരുമാനിക്കേണ്ടത് എന്റെ ഭര്‍ത്താവ് മാത്രമാണ്. അന്യപുരുഷന്മാര്‍ അല്ല(ഇനി അന്യസ്ത്രീകള്‍ ആണോ ആവോ.)

3)ഈ അജ്ഞാതന്മാര്‍ മുഴുവന്‍ എന്റെ പിന്നാലെ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ , ശ്രീജിത്ത് അടിക്കുറിപ്പ് വെച്ച പോലെ “ എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോ ദാസാ” എന്നു മാത്രമല്ല, ചിലരുടെ ചീഞ്ഞ മനസ്സിന്റെ നാറ്റം കൊണ്ട് മലയാളം ബൂലോകം ആകെ നാറുമല്ലോ എന്നും കൂടെ പറയാന്‍ എനിക്കു തോന്നുന്നു.

രാവുണ്ണി, പ്രിയന്‍, ജോസ്,... ഇനിയും ആരൊക്കെ ആയിട്ടാണാവോ വരവ്? സു വിനെ പരിഹസിച്ചു നടക്കുന്ന നേരത്ത് ഒരു ബ്ലോഗ് തുടങ്ങാലോ. അല്ലെങ്കില്‍ ഉള്ള ബ്ലോഗില്‍ ഒരു പോസ്റ്റെങ്കിലും.....

പിന്നെ ഓസേ.. അല്ല ജോസേ,
ഇതൊക്കെ കണ്ടിട്ട് ഞാന്‍ എന്റെ ബ്ലോഗ് പൂട്ടിപ്പോയാലോന്ന്....

ഒരിക്കലും ചിന്തിക്കില്ല കേട്ടോ.

അതിന് വല്ല വെള്ളവും അടുപ്പത്തു വെച്ചിട്ടുണ്ടെങ്കില്‍ കുറച്ച് നെല്ലിക്ക അതിലിട്ട് തിളപ്പിച്ച് വെള്ളം തലയില്‍ ഒഴിക്കുന്നത് നല്ലതായിരിക്കും.

കുഞ്ഞന്‍സേ :) ഇതൊക്കെ കുഞ്ഞന്റെ ബ്ലോഗില്‍ പറയേണ്ടി വന്നു. ക്ഷമിച്ചേക്കണേ.

അജ്ഞാതന്‍ പറഞ്ഞു...

ശുവേ... ഞാന്‍ ഹാപ്പി ആയി.. എന്റെ രണ്ടു വരി കുറിക്കു കൊണ്ടു എന്നു മനസ്സിലായി.... ചൊറിയല്‍ ശുവിന്റെ കുത്തക അല്ല എന്നു മനസ്സിലാക്കുക ആയിരുന്നു എന്റെ ഉദേശം....കൂടുതല്‍ എഴുതുന്നില്ല.... എഴുതിയാ ലവന്‍ കുഞ്ഞന്‍ എടുത്തു കളയും...

അജ്ഞാതന്‍ പറഞ്ഞു...

ഇതു മൊത്തത്തില്‍ അലമ്പാകുന്നു... ഞാന്‍ പറഞ്ഞതു സുവിനും സു പറഞ്ഞതു എനിക്കും മനസ്സിലായി.... ഞാന്‍ ഒര്‍ജിനല്‍ ജോസ്‌ ഇവിടെ വച്ചു നിര്‍ത്തുന്നു. ബാക്കി ഡൂപ്ലികേറ്റ്‌ ജോസുകള്‍ക്കെല്ലം വിട

Unknown പറഞ്ഞു...

അപ്പ എല്ലാം സ്വാള്‍വായ സ്ഥിതിക്ക്‌ എല്ലാരും കൂടിയൊള്ള ഒരു ഗ്രൂപ്പ്‌ ഫാട്ടം കൂടി എടുത്തട്ട്‌ പോയാപ്പോരേ? അതല്ലേ അതിന്റെയൊരിത്‌ :-)