അന്നൊരു അമാവാസിയായിരുന്നു. നിരത്തില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ സ്ഥലത്ത് അര്‍ദ്ധരാത്രി ഒറ്റയ്ക്കു പുറത്തിറങ്ങിയതിന് അയാള്‍ സ്വയം കുറ്റപ്പെടുത്തി. ദൂരെ ഒരു ബൈക്കിന്റെ ഇരമ്പം. അതയാളെ കൂടുതല്‍ ഭയപ്പെടുത്തി. അതാ ഒരു ബൈക്ക് മുന്നിലെ വളവു തിരിയുന്നു. ആഗതന്‍ കറുത്ത തുണി മുഖത്ത് കെട്ടിയിരിക്കുന്നു. അയാള്‍ക്കു ഒന്ന് ആലോചിക്കാന്‍ സമയം കിട്ടും മുന്‍പേ അതിഭീകരമായ ശബ്ദത്തോടെ ബൈക്ക് അയാളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു. അയാള്‍ക്കൊന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടും മുന്‍പ് അത് സംഭവിച്ചു.
ആഗതന്‍ പറന്നു പോകാന്‍ തുടങ്ങുകയായിരുന്ന തുണി ഒന്നു കൂടി മുറുക്കിക്കെട്ടി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോയി..
വാല്‍കഷ്ണം: ഇതൊരു നടന്ന സംഭവമാണ് കേട്ടാ.. നിലവിളിക്കാന്‍ പോയത് ഞാനാണെന്ന് ആര്‍ക്കും മനസിലായില്ലല്ലോ, അല്ലേ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
ഹേയ്, ഞാന്‍ ഈ നാട്ടുകാരനേ അല്ല.. നമ്മളാരാ കുഞ്ഞന്‍ മാഷേ? മനസ്സിലായില്ല.. ;-)
എന്തിനാ ശനിയാ കുഞ്ഞനെ പേടിപ്പിച്ചതു?
കുഞ്ഞാ.. ഒറക്കപ്പിച്ചില്‍ ഇനിയെങ്കിലും എറങ്ങിനടക്കരുത്...
കുഞ്ഞോ കൂയ്...!
ബാംഗ്ലൂരിൽ എല്ലി ഗുരോ..?
സൂഫീ.. :-)
ശനിയാ അന്നൊരു ശനിയാഴ്ചയായിരുന്നു :) സൂഫീ നന്ദി :)
വര്‍ണമേഘങ്ങള്‍ :) മഡിവാളയല്ലി ഇരുത്തേനെ.. നീവെല്ലി? എല്ലി കെലസ മാഡുത്തിദെരാ?
കുഞ്ഞോ, മഡിവാളയല്ലി എല്ലി? യാവതു ക്രോസ്സ്? നീവെല്ലി കെല്‍സാ മാഡ്താരെ?
സൂഫി, ഞാന്‍ ശനിയാഴ്ച്ച ഇറങ്ങാറില്ല.. അപ്പൊ സൂഫിയാണോ? ഒര്‍ സംശയം.. ;-)
തള്ളേ..........
മഡിവാലയിൽ എവിടപ്പാ?
ഞാനും മഡിവാല തന്നെ.
ശനിയോ കൂയ്...
കന്നട നാടിന മഹിമയെ ഹാടുവാണോ..?
അപ്പ അപ്പികൾ ഒത്തിരി ബാംഗളൂരിലുണ്ട്...!
കുഞ്ഞാ,
മറ്റന്നാള്‍ ആണേ അമാവാസി. പുറത്തിറങ്ങരുത് കേട്ടോ. അല്ലെങ്കില്‍ തന്നെ ഇന്ന് ആരെ കിട്ടും എന്നു നോക്കി പിശാചുക്കള്‍ അലഞ്ഞു തിരിയുന്ന കാലമാണ്.
കുഞ്ഞനെയും ഞങ്ങളെയുമൊന്നും പിടിക്കുകേലാ...
സൂ നെ മാത്രമേ വേണ്ടൂ!!! സൂന്റെ ഭാഗ്യം.
വര്‍ണ്ണഗുരോ, അതു യേശുദാസും ചിത്രച്ചേച്ചിയും കൂടി പാടിക്കോളും.. എന്തിനാ ഞാന്‍ ആ മഹിമ ഹാഡി കുളം ആക്കണേ? അവിടെ കുറെ പയറ്റിയപ്പോള്‍ കമ്പനി ഒരു ചവിട്ടുവെച്ചു തന്ന് ഇങ്ങോട്ടോടിച്ചതാ.. :-)
സു :) നന്ദി, ഇന്നു രാത്രി പുറത്തിറങ്ങുന്നില്ല..
വര്‍ണമേഘങ്ങള്‍, ശനിയാ :) നാട്ടിലെ അപ്പികള്‍ മുഴുവന്‍ ഇപ്പോ മഡിവാള തന്നെയല്ലേ.. ഒരു കൊച്ച് കേരളമായി വരുന്നു ഈ മഡിവാള. പിന്നെ അതിലെവിടെയാന്ന് ചോദിച്ചാല്‍ അതെനിക്കും ഒരു പിടിയുമില്ല..
വായിച്ചവര്‍ക്കെല്ലാം നന്ദി :).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ